Thursday, 28 August 2014

JUNE5 WORLD ENVIORNMENTAL DAY

JUNE5 WORLD ENVIORNMENTAL DAY
Our school celebrated Enviornmentalday in a good manner.
Smt.v.v RatnavathiKinanoor karinthalam panchayath vice prasident
inagurated the function by planting saplings in the school compound.
Sri .K.Padmanabhan(p

Wednesday, 6 August 2014

സാക്ഷരം പദ്ധതി പഞ്ചായത്ത്തല ഉദ്ഘാടനം

സാക്ഷരം കിനാനൂര്‍ കരിന്തളം പഞ്ചായത്ത് തല ഉദ്ഘാടനം
ഡയറ്റ് കാസറഗോഡ് എസ്. എസ്. എ യുടെ സഹായത്തോടെ നടപ്പിലാക്കുന്ന 'സാക്ഷരം പരിപാടി' കാസറഗോഡ് ജില്ലയിലെ എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും ഇന്ന് ആരംഭിച്ചു. ഇതിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം കിനാനൂര്‍ ഗവണ്‍മെന്‍റ് എല്‍. പി. സ്കൂളില്‍ വെച്ച് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രത്നാവതി വി. വി നിര്‍വഹിച്ചു. പി.ടി എ പ്രസിഡന്റ് ശ്രീ. കെ പത്മനാഭന്‍ അദ്ധ്യക്ഷനായിരുന്നു. ബി. ആര്‍. സി ട്രെയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ്ജ് പദ്ധതി വിശദീകരണം നടത്തി. എച്ച്. എം. ഇന്‍ ചാര്‍ജ്ജ്. ശ്രീമതി. കെ ഗീത സ്വാഗതവും ടീച്ചര്‍ പി. സുധ നന്ദിയും പറഞ്ഞു. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും പരിപാടിയില്‍ പങ്കെടുത്തു.




ഹിരോഷിമ ദിനം

ഹിരോഷിമാ ദിനം
ഹിരോഷിമദിനം ആചരിച്ചു. സ്കൂള്‍ അസംബ്ലിയില്‍ ആ കറുത്ത ദിവസങ്ങളുടെ ഓര്‍മ്മ പങ്കുവെച്ചു. മനുഷ്യചരിത്രത്തിലെ ക്രൂരവും ഭയാനകവുമായ നരഹത്യ സൃഷ്ടിച്ച അമേരിക്ക ലോകജനതയെ ക്രൂരമായി പരിഹസിച്ച ദിനമായിരുന്നു 1945 ആഗസ്റ്റ് 6. 
ദിനാചരണത്തിന്‍റെ ഭാഗമായി  അസംബ്ലിയില്‍ പ്രതിഞ്ജ ചൊല്ലി. യുദ്ധഭ്രാന്തിനെതിരെ സമാധാനത്തിന്‍റെ സന്ദേശമുയര്‍ത്തിപ്പിടിക്കാന്‍ പ്രതിഞ്ജയിലൂടെ കുട്ടികളെ ആഹ്വാനം ചെയ്തു. തുടര്‍ന്ന് യുദ്ധവിരുദ്ധറാലി നടത്തി. ഉച്ചയ്ക്ക് കുട്ടികള്‍ക്കായി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.




ഹിരോഷിമദിനം