Wednesday, 6 August 2014

സാക്ഷരം പദ്ധതി പഞ്ചായത്ത്തല ഉദ്ഘാടനം

സാക്ഷരം കിനാനൂര്‍ കരിന്തളം പഞ്ചായത്ത് തല ഉദ്ഘാടനം
ഡയറ്റ് കാസറഗോഡ് എസ്. എസ്. എ യുടെ സഹായത്തോടെ നടപ്പിലാക്കുന്ന 'സാക്ഷരം പരിപാടി' കാസറഗോഡ് ജില്ലയിലെ എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും ഇന്ന് ആരംഭിച്ചു. ഇതിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം കിനാനൂര്‍ ഗവണ്‍മെന്‍റ് എല്‍. പി. സ്കൂളില്‍ വെച്ച് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രത്നാവതി വി. വി നിര്‍വഹിച്ചു. പി.ടി എ പ്രസിഡന്റ് ശ്രീ. കെ പത്മനാഭന്‍ അദ്ധ്യക്ഷനായിരുന്നു. ബി. ആര്‍. സി ട്രെയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ്ജ് പദ്ധതി വിശദീകരണം നടത്തി. എച്ച്. എം. ഇന്‍ ചാര്‍ജ്ജ്. ശ്രീമതി. കെ ഗീത സ്വാഗതവും ടീച്ചര്‍ പി. സുധ നന്ദിയും പറഞ്ഞു. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും പരിപാടിയില്‍ പങ്കെടുത്തു.




No comments:

Post a Comment

post here your suggestions