Friday 21 November 2014

രചനാക്യാമ്പ്

സാക്ഷരം  സര്‍ഗ്ഗാത്മക  രചനാക്യാമ്പില്‍  രചനയില്‍ ഏര്‍പ്പെട്ട
കുട്ടികള്‍

Tuesday 18 November 2014

വിജയപഥത്തില്‍

ജില്ലാതലപ്രവൃത്തിപരിചയമേളയില്‍ ബുക്ക്ബൈന്‍റിംഗിന് 'എ'ഗ്രേഡ് 
നേടിയ ആരോമലിനെ അഭിനന്ദിച്ചപ്പോള്‍......

സാക്ഷരത്തിന്‍റ സാക്ഷാത്ക്കാരം

സാക്ഷരം ക്ലാസിലെ  കുട്ടികളുടെ സാഹിത്യസമാജം   17.11.2014
ന് ഉച്ചയ്ക്ക് 1.30ന് സ്ക്കൂള്‍H.M. ഇന്‍ചാര്‍ജ് ശ്രീമതി.കെ.ഗീതടീച്ചര്‍ ഉ
ദ് ഘാടനം ചെയ്തു.പിന്നീട് കുട്ടികള്‍ തന്നെ യോഗം നിയന്ത്രിച്ചു.കവിതാ
ലാപനം,പ്രസംഗം,സിനിമാഗാനാലാപനം,സംഘഗാനം,ദേശഭക്തിഗാനം
 എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. പിന്നോക്കം നിന്ന കുട്ടികളുടെ സര്‍ഗ്ഗാത്മക ശേഷികളും,മറ്റുപരിപാടികള്‍
അവതരിപ്പിക്കാനുമുള്ള അവരുടെപ്രാവീണ്യവും നമുക്ക് വ്യക്തമാക്കി തരാന്‍
ഈ പരിപാടി ഉതകുന്നതായിരുന്നു.കുട്ടികള്‍ക്കുള്ള സമ്മാനദാനചടങ്ങോടു
കൂടിയാണ് കണ്ണിനുനവ്യാനുഭവവും മനസ്സില്‍കുളിര്‍മ്മയും നിറച്ച ഈ പരി
പാടിക്ക് സമാപനം കുറിച്ചത്.








Monday 17 November 2014

രക്ഷാകത്തൃസമ്മേളനം

S.S.Aയുടെ ആഭിമുഖ്യത്തില്‍ 14.11.2014ന് വെള്ളിയാഴ്ച കുട്ടികളെ മികച്ചപൗരന്‍മാരാക്കി വളര്‍ത്തുന്നതില്‍ രക്ഷിതാവെന്ന നിലയില്‍ ഒരോ
രുത്തരുടെയും ബോധ്യപ്പെടുത്തുന്നതിനു ള്ള
ബോധവല്‍ക്കരണക്ലാസ് കിനാനൂര്‍ കരിന്തളം പഞ്ചായത്ത്
വൈസ് പ്രസിഡന്‍റ് ശ്രീമതി വി.വി. രത്നാവതി ഉദ്ഘാടനം ചെയ്തു. ശ്രീമതി .കെ.ഗീത ടീച്ചര്‍ സ്വാഗതം പറഞ്ഞു. S.M.C ചെയര്‍മാന്‍
ശ്രീ.കെ.പത്മനാഭന്‍ അധ്യക്ഷം വഹിച്ചു.ശ്രീ.കെ.സന്തോഷ് മാസ്റ്റര്‍ ക്ലാസ് എടുത്തു.ശ്രീമതി.പി.സുധടീച്ചര്‍ നന്ദിരേഖപ്പെടുത്തി.രക്ഷിതാക്കളുടെ പൂര്‍ണ്ണമായ   പങ്കാളിത്തം ഉണ്ടായിരുന്നു.

Friday 14 November 2014

ശിശുദിനം

രാഷ്ട്രശില്പിയും സ്വതന്ത്യഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന
ജവഹര്‍ലാല്‍ നെഹറുവിന്‍റ നൂറ്റിഇരുപത്തിയഞ്ചാമത്  ജന്മദിനം വിവിധ
പരിപാടികളോടെ ആഘോഷിച്ചു.
കുട്ടികളെയേറെ ഇഷ്ടപ്പെടുന്ന 'ചാച്ചാജി'യുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന
ടത്തി .ശിശുദിനറാലിയും,പ്രഭാഷണം നടത്തുകയും
കുട്ടികള്‍ക്ക് മധുരം നല്‍കി പരിപാടിക്ക് സമാപനം കുറിക്കുകയും ചെയ്തു.