Tuesday, 14 November 2017

                    ഗവ:എല്‍.പി.സ്‌ക‍ൂള്‍ കിനാ‌ന‌ൂര്‍
                ശിശ‍ുദിനാഘോഷം-2017

നമ്മ‍ുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റ‌ുവിന്റെ ജന്മദിനമായ നവംബര്‍ 14 ശിശ‍ുദിനമാണല്ലോ..ഈ വര്‍ഷത്തെ ശിശ‌ുദിനാഘോഷം കിനാന‌ൂര്‍ എല്‍.പി.സ്‌ക‌‌ൂളില്‍ നെഹ്റ‌ു അന‌ുസ്‌മരണം നടത്തികൊണ്ട് ഇന്ന് ഉച്ചയ‌്ക്ക് 2 മണിക്ക് ആഘോഷിച്ച‌ു.
ക‌ുട്ടികള്‍തന്നെ നിയന്ത്രിക്ക‌ുന്ന ചടങ്ങാണ് സംഘടിപ്പിച്ചത്.സ്വാഗതം മ‌ുതല്‍ നന്ദി വരെയ‌ുളള കാര്യങ്ങള്‍ ക‌ുട്ടികളാണ് നടത്തിയത്.നെഹ്റ‌ു അന‌ുസ്‌മരണവ‌ും ഉദ്ഘാടനവ‌ും നടത്തിയത് പ‌ൂര്‍വ്വവിദ്യാര്‍ത്ഥിയ‍ും ചായ്യോത്ത് എച്ച്.എസ്.എസ് ലെ പത്താം തരം വിദ്യാര്‍ത്ഥിയ‍ുമായ നന്ദനരാജ് ആണ്.നെഹ്‌റ‌ുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ വിവരിക്ക‌ുകയ‌ും നെഹ്‌റ‌ുവ‌ിന് ക‌ുട്ടികളോട‌ുളള സ്‌നേഹം എങ്ങനെയാണ് പ്രകടിപ്പിച്ചതെന്ന് ച‌ുര‌ുങ്ങിയ വാക്ക‌ുകളില്‍ പറയ‌ുകയ‌ും ചെയ്‌ത‌ു.ശ്രദ്ധാപ‌ൂര്‍വ്വം ക‌ുട്ടികള്‍ കേള്‍ക്ക‌ുന്നത് കണ്ടപ്പോള്‍ വേറിട്ട അന‌ുഭവമായി.








No comments:

Post a Comment

post here your suggestions