Monday, 23 February 2015

മെട്രിക്ക് ക്യാമ്പ്

കിനാനൂര്‍ ഗവണ്‍മെന്‍റ്  എല്‍.പി.സ്ക്കൂളില്‍ ഏകദിന മെട്രിക് ക്യാമ്പ്
20.2.15 ന് നടന്നു .ക്യാമ്പില്‍ ഗീത ടീച്ചര്‍ സ്വാഗതം പറഞ്ഞു.
എസ്.എം.സി.ചെയര്‍മാന്‍ കെ.പത്മനാഭന്‍റ അദ്ധ്യക്ഷതയില്‍
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് 
വി.വി.രത്നാവതി ഉദ്ഘാടനം ചെയ്തു . ചിറ്റാരിക്കല്‍ ബി.പി.ഒ 
പി.കെ.സണ്ണിമാസ്റ്റര്‍ ,സന്തോഷ് മാസ്റ്റര്‍ എന്നിവര്‍ ആശംസ
പ്രസംഗം നടത്തി . സ്റ്റാഫ് സെക്രട്ടറി സുധ ടീച്ചര്‍ നന്ദി പറഞ്ഞു.
നാട്ടുകാരുടെയും കുട്ടികളുടെയും സഹായസഹകരണങ്ങള്‍ കൊണ്ട്
ക്യാമ്പ് മികച്ചതാക്കുവാന്‍ സാധിച്ചു.സമയം,ഭാരം,ഉള്ളളവ്,നീളം തുടങ്ങിയ
ജീവിതഗന്ധിയായി സ്വാംശീകരിക്കുന്നതിനുള്ള അനുഭവാധിഷ്ഠിതമായ
പഠനം ഈ ക്യാമ്പിലൂടെ കുട്ടികള്‍ക്ക് നേടിയെടുക്കുവാന്‍ കഴിഞ്ഞു .

No comments:

Post a Comment

post here your suggestions