Tuesday, 30 December 2014

ക്രിസ്തുമസ്സ് ആഘോഷം

കുട്ടികള്‍ ക്രിസ്തുമസ്സ്സമ്മാനങ്ങള്‍ പങ്കുവച്ചപ്പോള്‍

Wednesday, 10 December 2014

സബ്ബില്ലാകലോത്സവം

ചിറ്റാരിക്കാല്‍  സബ്ജില്ലാ സ്ക്കൂള്‍ കലോത്സവത്തില്‍  പദ്യംചൊല്ലലില്‍  രണ്ടാംസ്ഥാനവും  'എ' ഗ്രേഡും . മാപ്പിളപ്പാട്ടില്‍ മൂന്നാം സ്ഥാനവും 'എ'
ഗ്രേഡും . മോണാക്ടില്‍ 'എ' ഗ്രേഡും നേടിയ ആരോമല്‍ ഉദയ് .

Friday, 5 December 2014

സബ്ജില്ലാകലോത്സവം

ചിറ്റാരിക്കാല്‍ ഉപജില്ലാകലോത്സവത്തില്‍ എല്‍.പി.വിഭാഗം ലളിതഗാന മത്സരത്തില്‍  രണ്ടാംസ്ഥാനവും  'എ' ഗ്രേഡും  നേടിയ പൂജമോഹന്‍.

Thursday, 4 December 2014

സബ്ജില്ലാസ്ക്കൂള്‍ കലോത്സവം

ചിറ്റാരിക്കാല്‍ സബ്ജില്ലാതല സ്ക്കൂള്‍ കലോത്സവത്തില്‍  ദേശഭക്തിഗാനത്തി
നും സംഘഗാനത്തിനും മൂന്നാം സ്ഥാനവും 'എ 'ഗ്രേഡും നേടിയ വിദ്യാര്‍
ത്ഥികള്‍ .

Friday, 21 November 2014

രചനാക്യാമ്പ്

സാക്ഷരം  സര്‍ഗ്ഗാത്മക  രചനാക്യാമ്പില്‍  രചനയില്‍ ഏര്‍പ്പെട്ട
കുട്ടികള്‍

Tuesday, 18 November 2014

വിജയപഥത്തില്‍

ജില്ലാതലപ്രവൃത്തിപരിചയമേളയില്‍ ബുക്ക്ബൈന്‍റിംഗിന് 'എ'ഗ്രേഡ് 
നേടിയ ആരോമലിനെ അഭിനന്ദിച്ചപ്പോള്‍......

സാക്ഷരത്തിന്‍റ സാക്ഷാത്ക്കാരം

സാക്ഷരം ക്ലാസിലെ  കുട്ടികളുടെ സാഹിത്യസമാജം   17.11.2014
ന് ഉച്ചയ്ക്ക് 1.30ന് സ്ക്കൂള്‍H.M. ഇന്‍ചാര്‍ജ് ശ്രീമതി.കെ.ഗീതടീച്ചര്‍ ഉ
ദ് ഘാടനം ചെയ്തു.പിന്നീട് കുട്ടികള്‍ തന്നെ യോഗം നിയന്ത്രിച്ചു.കവിതാ
ലാപനം,പ്രസംഗം,സിനിമാഗാനാലാപനം,സംഘഗാനം,ദേശഭക്തിഗാനം
 എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. പിന്നോക്കം നിന്ന കുട്ടികളുടെ സര്‍ഗ്ഗാത്മക ശേഷികളും,മറ്റുപരിപാടികള്‍
അവതരിപ്പിക്കാനുമുള്ള അവരുടെപ്രാവീണ്യവും നമുക്ക് വ്യക്തമാക്കി തരാന്‍
ഈ പരിപാടി ഉതകുന്നതായിരുന്നു.കുട്ടികള്‍ക്കുള്ള സമ്മാനദാനചടങ്ങോടു
കൂടിയാണ് കണ്ണിനുനവ്യാനുഭവവും മനസ്സില്‍കുളിര്‍മ്മയും നിറച്ച ഈ പരി
പാടിക്ക് സമാപനം കുറിച്ചത്.








Monday, 17 November 2014

രക്ഷാകത്തൃസമ്മേളനം

S.S.Aയുടെ ആഭിമുഖ്യത്തില്‍ 14.11.2014ന് വെള്ളിയാഴ്ച കുട്ടികളെ മികച്ചപൗരന്‍മാരാക്കി വളര്‍ത്തുന്നതില്‍ രക്ഷിതാവെന്ന നിലയില്‍ ഒരോ
രുത്തരുടെയും ബോധ്യപ്പെടുത്തുന്നതിനു ള്ള
ബോധവല്‍ക്കരണക്ലാസ് കിനാനൂര്‍ കരിന്തളം പഞ്ചായത്ത്
വൈസ് പ്രസിഡന്‍റ് ശ്രീമതി വി.വി. രത്നാവതി ഉദ്ഘാടനം ചെയ്തു. ശ്രീമതി .കെ.ഗീത ടീച്ചര്‍ സ്വാഗതം പറഞ്ഞു. S.M.C ചെയര്‍മാന്‍
ശ്രീ.കെ.പത്മനാഭന്‍ അധ്യക്ഷം വഹിച്ചു.ശ്രീ.കെ.സന്തോഷ് മാസ്റ്റര്‍ ക്ലാസ് എടുത്തു.ശ്രീമതി.പി.സുധടീച്ചര്‍ നന്ദിരേഖപ്പെടുത്തി.രക്ഷിതാക്കളുടെ പൂര്‍ണ്ണമായ   പങ്കാളിത്തം ഉണ്ടായിരുന്നു.

Friday, 14 November 2014

ശിശുദിനം

രാഷ്ട്രശില്പിയും സ്വതന്ത്യഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന
ജവഹര്‍ലാല്‍ നെഹറുവിന്‍റ നൂറ്റിഇരുപത്തിയഞ്ചാമത്  ജന്മദിനം വിവിധ
പരിപാടികളോടെ ആഘോഷിച്ചു.
കുട്ടികളെയേറെ ഇഷ്ടപ്പെടുന്ന 'ചാച്ചാജി'യുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന
ടത്തി .ശിശുദിനറാലിയും,പ്രഭാഷണം നടത്തുകയും
കുട്ടികള്‍ക്ക് മധുരം നല്‍കി പരിപാടിക്ക് സമാപനം കുറിക്കുകയും ചെയ്തു.

Monday, 20 October 2014

അക്ഷരമുറ്റം


അക്ഷരമുറ്റം





ചിറ്റാരിക്കല്‍  സബ് ജില്ലയില്‍   അക്ഷരമുറ്റം ക്വിസ്സില്‍  ഒന്നാം സ്ഥാനത്തി

ന് അര്‍ഹരായ ആരോമല്‍ ഉദയ്, ചന്ദന എന്നീകുട്ടികള്‍ക്ക് ഉപഹാരം
നല്‍കി.

Tuesday, 23 September 2014

ഗ്രഹപ്രവേശനം വിജയത്തില്‍

'ഭാരതത്തെ   ലോകജനത   ഉറ്റുനോക്കുന്ന  പ്രഭാതവു
മായാണ് ഇന്ന് ഭൂമിഉണര്‍ന്നത് .'

ഇന്ത്യയുടെ യശസ്സുയര്‍ത്തുന്ന, തേജസ്സ് വിളിച്ചറിയിക്കുന്ന വിജയത്തിന്‍റ 
കൊടുമുടിയിലാണ് ഇന്ത്യ ഇന്ന് ചുംബിച്ചിരിക്കുന്നത് .  


യു ട്യൂബ് വഴി മംഗള്‍യാന്‍ ദൗത്യം വീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ........

പൂക്കളുടെ വസന്തം

"പൂക്കളില്‍ തേന്‍നുകരുന്ന പൂമ്പാറ്റകളും   കാറ്റത്ത്
ചാഞ്ചാടി നില്‍ക്കുന്ന പൂക്കളും......................."




        കുട്ടികളുടെ പൂന്തോട്ടത്തില്‍ നിന്നൊരു ദൃശ്യം .

ബാലസഭയില്‍ ഒരുഅതിഥി

ബാലസഭയില്‍ "വളപ്പൊട്ടുകള്‍" എന്ന നാടന്‍പാട്ടുകളുടെ പുസ്തകം എഴു
തിയ ശ്രീമതി എ.തങ്കമണിയുമായുള്ള അഭിമുഖം കുട്ടികള്‍ക്കൊരു  നവ്യാ
നുഭവമായി മാറി. നാടന്‍പാട്ടുകളും,ആഗ്യപ്പാട്ടുകളും,കെട്ടിലും മട്ടിലും വ്യത്യ
സ്തങ്ങളായ കവിതകളും കുട്ടികളെ നന്നേരസിപ്പിച്ചു.

 

Monday, 22 September 2014

പിറന്നാള്‍ ആശംസകള്‍

വായന  പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പിറന്നാള്‍  ദിനങ്ങളില്‍ കുട്ടികള്‍ ലൈബ്രറിയിലേക്ക്
പുസ്തകങ്ങള്‍ എത്തിക്കുക പതിവാണ്.2009 മുതല്‍
ആരംഭിച്ച ​ഈ ചടങ്ങ് ഇപ്പോഴും തുടരുന്നു.




Thursday, 18 September 2014

ഓണപ്പതിപ്പ്

 കുട്ടികള്‍ തയ്യാറാക്കിയ ഓണപ്പതിപ്പുകള്‍.



Tuesday, 16 September 2014

ഉണര്‍ത്ത് ക്യാമ്പിലെ ഉണര്‍വ്വുകള്‍






 'ഉണര്‍ത്ത് 'സര്‍ഗ്ഗാത്മക ക്യാമ്പ് 12.9.2014ന് നടത്തി സാക്ഷരം പരിപാടിയില്‍ ഉള്‍പ്പെട്ട 6കുട്ടികളുംവളരെ ഉത്സാഹത്തോടെ പങ്കെടുത്തു.കുട്ടികളുടെ സര്‍ഗാത്മക ക്രീയാത്മക ശേഷികളെ ഉണര്‍ത്താനുംപരിപോഷിപ്പിക്കാനും ഒരുപരിധിവരെ ഈ ക്യാമ്പുകൊണ്ട് കഴിഞ്ഞിട്ടുണ്ട് .വൈകുന്നേരം 5മണിക്ക് മധുരം നല്‍കി  
ക്യാമ്പ്  അവസാനിപ്പിച്ചു.




 

സാക്ഷരം .2014 ഉണര്‍ത്ത് ക്യാമ്പ്

സാക്ഷരം 2014  ഉണര്‍ത്ത് ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി വി.വി.രത്നാവതി ഉദ്ഘാടനം
ചെയ്തു . പി.ടി.എ. പ്രസിഡന്‍റ് ശ്രീ.കെ.പത്മനാഭന്‍ അദ്ധ്യക്ഷന്‍ വഹിച്ചു.ശ്രീമതി.കെ.ഗീത ടീച്ചര്‍  സംസാരിച്ചു.


അധ്യാപകദിനം


ഈ ദിനത്തിന്‍റ പ്രാധാന്യത്തെക്കുറിച്ച് ആരോമല്‍ ഉദയ്, അഭിരാംരാജ് എന്നീ കുട്ടികള്‍ സംസാരിച്ചു.

അധ്യാപകദിനം

ഓണാഘോഷം


ഓണാഘോഷം വിവിധ പരിപാടികളോടെ കൊണ്ടാടി