Monday, 23 February 2015

മെട്രിക്ക് ക്യാമ്പ്

കിനാനൂര്‍ ഗവണ്‍മെന്‍റ്  എല്‍.പി.സ്ക്കൂളില്‍ ഏകദിന മെട്രിക് ക്യാമ്പ്
20.2.15 ന് നടന്നു .ക്യാമ്പില്‍ ഗീത ടീച്ചര്‍ സ്വാഗതം പറഞ്ഞു.
എസ്.എം.സി.ചെയര്‍മാന്‍ കെ.പത്മനാഭന്‍റ അദ്ധ്യക്ഷതയില്‍
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് 
വി.വി.രത്നാവതി ഉദ്ഘാടനം ചെയ്തു . ചിറ്റാരിക്കല്‍ ബി.പി.ഒ 
പി.കെ.സണ്ണിമാസ്റ്റര്‍ ,സന്തോഷ് മാസ്റ്റര്‍ എന്നിവര്‍ ആശംസ
പ്രസംഗം നടത്തി . സ്റ്റാഫ് സെക്രട്ടറി സുധ ടീച്ചര്‍ നന്ദി പറഞ്ഞു.
നാട്ടുകാരുടെയും കുട്ടികളുടെയും സഹായസഹകരണങ്ങള്‍ കൊണ്ട്
ക്യാമ്പ് മികച്ചതാക്കുവാന്‍ സാധിച്ചു.സമയം,ഭാരം,ഉള്ളളവ്,നീളം തുടങ്ങിയ
ജീവിതഗന്ധിയായി സ്വാംശീകരിക്കുന്നതിനുള്ള അനുഭവാധിഷ്ഠിതമായ
പഠനം ഈ ക്യാമ്പിലൂടെ കുട്ടികള്‍ക്ക് നേടിയെടുക്കുവാന്‍ കഴിഞ്ഞു .











മെട്രിക്ക്ക്യാമ്പ്







Thursday, 1 January 2015

മെട്രിക്ക് ദിനം


വിവിധതരം അളവുകള്‍ ഉപയോഗിച്ച്  കുട്ടികള്‍  മീറ്റര്‍ സ്കെയില്‍  ഉണ്ടാക്കുന്നു .

Tuesday, 30 December 2014

ക്രിസ്തുമസ്സ് ആഘോഷം

കുട്ടികള്‍ ക്രിസ്തുമസ്സ്സമ്മാനങ്ങള്‍ പങ്കുവച്ചപ്പോള്‍

Wednesday, 10 December 2014

സബ്ബില്ലാകലോത്സവം

ചിറ്റാരിക്കാല്‍  സബ്ജില്ലാ സ്ക്കൂള്‍ കലോത്സവത്തില്‍  പദ്യംചൊല്ലലില്‍  രണ്ടാംസ്ഥാനവും  'എ' ഗ്രേഡും . മാപ്പിളപ്പാട്ടില്‍ മൂന്നാം സ്ഥാനവും 'എ'
ഗ്രേഡും . മോണാക്ടില്‍ 'എ' ഗ്രേഡും നേടിയ ആരോമല്‍ ഉദയ് .

Friday, 5 December 2014

സബ്ജില്ലാകലോത്സവം

ചിറ്റാരിക്കാല്‍ ഉപജില്ലാകലോത്സവത്തില്‍ എല്‍.പി.വിഭാഗം ലളിതഗാന മത്സരത്തില്‍  രണ്ടാംസ്ഥാനവും  'എ' ഗ്രേഡും  നേടിയ പൂജമോഹന്‍.

Thursday, 4 December 2014

സബ്ജില്ലാസ്ക്കൂള്‍ കലോത്സവം

ചിറ്റാരിക്കാല്‍ സബ്ജില്ലാതല സ്ക്കൂള്‍ കലോത്സവത്തില്‍  ദേശഭക്തിഗാനത്തി
നും സംഘഗാനത്തിനും മൂന്നാം സ്ഥാനവും 'എ 'ഗ്രേഡും നേടിയ വിദ്യാര്‍
ത്ഥികള്‍ .

Friday, 21 November 2014

രചനാക്യാമ്പ്

സാക്ഷരം  സര്‍ഗ്ഗാത്മക  രചനാക്യാമ്പില്‍  രചനയില്‍ ഏര്‍പ്പെട്ട
കുട്ടികള്‍